seed germination tips




വിത്തുകൾ പൊതുവെ നല്ല ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകളാണ്. വിത്തുകൾ വാങ്ങിയവർ ഷെയർ ചെയ്ത ഫീഡ്ബാക്ക് ചെക്ക് ചെയ്യുവാൻ ഫീഡ്ബാക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക


https://vithubank.com/customer-feedback/


താങ്കൾ കൃഷിചെയ്തും വിത്തുകൾ മുളപ്പിച്ചും പരിചയമുള്ള വ്യക്തിയാണെഗിൽ ഒരു 60 – 80 % വിത്തുകളും മുളച്ചു കിട്ടും. ഇനി ഇപ്പൊ കൃഷിയുമായി ഒരു ബന്ധവും ഇല്ലാത്ത വ്യ്കതിയനെഗിൽ ഒന്നും മുളച്ചില്ലെന്നും വരാം. പലപ്പോഴും വിത്തുകൾ മുളക്കാത്തതു വിത്തുകൾ മോശമായതുകൊണ്ടല്ല മറിച്ചു പോട്ടിങ് മിക്സ് പ്രോബ്ലെംസ് വിത്തുകൾ കൂടുതൽ നേരം കുതർത്തു വിത്തുപാകിയതിനു ശേഷമുള്ള ജലസേചനത്തിലെ പാളിച്ചകൾ അതുമല്ലെങ്കിൽ വിത്തുകൾ വല്ല കീടങ്ങളോ പക്ഷികളോ ആഹാരമാക്കി വിത്തുകൾ പാകാൻ തിരഞ്ഞെടുത്ത സമയം. ഓരോ വിളകൾക്കും അതിന്റെതായ സമയമുണ്ട് (കൂടുതൽ വിവരങ്ങൾക്ക് കൃഷി കലണ്ടർ ചെക്ക് ചെയ്യുക) അങ്ങനെ പലതും.

വിത്തുകൾ എങ്ങനെ മുളപ്പിക്കാം

വിത്തുകൾ മുളപ്പിക്കുവാനായി ആദ്യം വേണ്ടത് നല്ലൊരു പോട്ടിങ് മിക്സ് ആണ്.
ചകിരിച്ചോർ
ചകിരിച്ചോർ + വെർമി കമ്പോസ്റ്റ്
മണൽ + ചാണകപ്പൊടി

വിത്തുകൾ പാകുവാനായി സീഡ്‌ലിംഗ് ട്രേ ഉപയോഗിക്കുന്നതാണ് നല്ലതു. ചില വിത്തുകൾ വെള്ളത്തിൽ കുതർത്തിയാൽ പെട്ടെന്നു ചീഞ്ഞു പോകാൻ സാധ്യത ഉള്ളതിനാൽ വിത്തുകൾ കുതർത്താതെ മുളപ്പിക്കുന്നതാണ് നല്ലതു. വിത്തുകൾ പാകുമ്പോൾ അധികം താഴ്ത്തി പാകാത്തിരിക്കുക ശ്രദ്ധിക്കുക. അധികം താഴ്ത്തി പാകിയാൽ വിത്തുകൾ മുളപൊട്ടി പുറത്തേക്കു വരുവാൻ ബുധിമുട്ടനുഭവപെടും. വിത്തിട്ടശേഷം വിത്തിന്ടെ കനത്തിൽ നല്ല ലൂസ് ആയ മണലോ ചകിരിച്ചോറോ വിതറുക. ജലസേചനം പ്രതേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. വിത്തുകൾ പാകിയശേഷം വളരെ ചെറിയ രീതിയിൽ ദിവസവും രാവിലെയും വൈകിട്ടും വെള്ളം തളിക്കുക. നനവ് അധികം നിന്നാൽ വിത്തുകൾ ചീഞ്ഞു പോകും. പാകിയ വിത്തുകൾ തണലത്തു വയ്ക്കുക.

തൈകൾ മുളച്ചു വരുന്ന മുറക് വെയിൽ കൊള്ളിക്കുക. ആദ്യത്തെ ദിവസം ഒരു മണിക്കൂർ അടുത്ത ദിവസം രണ്ടു മണിക്കൂർ അങ്ങനെ. നാലില പ്രായമാകുമ്പോൾ തൈകൾ പറിച്ചു നടാം. തൈകൾ വൈകിട്ട് നടുന്നതാണ് ഉത്തമം. അതുപോലെ മാറ്റി നട്ട ശേഷം കുറച്ചു ദിവസം വെയിൽ കൊള്ളാതെ ശ്രദിക്കുക. പിന്നെ കൃഷി എന്ന് പറഞ്ഞാൽ ഒരു ദിവസംകൊണ്ടോ ഒരുമാസംകൊണ്ടോ പഠിക്കാൻ പറ്റിയ സംഭവമല്ല. കൃഷി ചെയ്തു പരിചയമുള്ളവരിൽ നിന്നും നമ്മുടെ അനുഭവങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നുമാണ് പഠിക്കുന്നത് അതുകൊണ്ടു പയ്യെ തിന്നാൽ പനയും തിന്നാം

വിത്തുകൾ മുളപ്പിക്കുവാൻ പല രീതികൾ ഉണ്ട്. ഒരു രീതിയിൽ മുളച്ചില്ലെങ്കിൽ വേറെ രീതി ട്രൈ ചെയ്യുക. മണ്ണിലോ പോട്ടിങ് മിക്സിലോ മുളച്ചില്ലെങ്കിൽ tissue പേപ്പറിൽ മുളപ്പിച്ചു നോക്കാം. വെള്ളത്തിൽ കുതർത്തിയിട്ടു മുളച്ചില്ലെങ്കിൽ കുതർത്താതെ മുളപ്പിച്ചു നോക്കുക. എല്ലാം ഒരു പരീക്ഷണം. വെറുതെ കുറച്ചു വിത്തുകൾ പാവിയാൽ മുളച്ചു വലുതായി നല്ല കായ്ഫലം കിട്ടുമായിരുന്നെങ്കിൽ പച്ച കറിക്കായി നമ്മുടെ അണ്ണൻടെ വണ്ടിക്കായി കാത്തിരിക്കേണ്ടിവരുമായിരുന്നില്ല .

വിത്തുകൾ വിൽക്കുന്ന ഓൺലൈൻ സ്റ്റോറുകൾ പലതും ചെക്ക് ചെയ്താൽ കാണാവുന്നതാണ് അവർ പറയും വിത്തുകൾ നൂറു ശതമാനം മുളക്കുന്ന വിത്തുകൾ ആണ്. ഇവിടെ അങ്ങനെ ഒരു മോഹനവാഗ്ദാനങ്ങളും ഇല്ല കാരണം ഇതു വിത്തുകച്ചവടം അല്ല. ആയതുകൊണ്ട് കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നത്. കൃഷിയുടെ ബാലപാഠങ്ങൾ മനസിലാക്കി കൃഷി പരീക്ഷണങ്ങൾക്കു തയ്യാറാണെഗിൽ മാത്രമേ നിങ്ങള്ക്ക് കൃഷിയിൽ വിജയം കണ്ടെത്താനാകു. കൃഷി പ്രൊമോട്ട് ചെയ്യുക എന്ന ഒരു നല്ല ഉദ്ദേശത്തോടെ നടത്തുന്ന സംഭരംഭമാണ്. മറ്റു ഓൺലൈൻ സ്റ്റോറുകളിലെ വില ചെക്ക് ചെയ്തു നോക്കിയാൽ അത് മനസിലാക്കാവുന്നതാണ്.ട്യൂഷൻ ക്ലാസുകൾ നടത്തുന്നവർ നൂറുമേനി വിജയം വാഗ്ദാനം ചെയ്യും. ടീച്ചർമാർ നന്നായതുകൊണ്ടുമാത്രം ഈ നൂറുമേനി വിജയം കിട്ടില്ലല്ലോ. കുട്ടികളും കൂടി നല്ല രീതിയിൽ ശ്രമിച്ചാൽ മാത്രമേ വിജയം കൈവരിക്കാൻ പറ്റുകയുള്ളു



കൃഷി ചെയ്തു പരിചയമില്ലാത്തവർ വിത്തുമുളപ്പിക്കുന്നതു യൂട്യൂബ് വീഡിയോ കണ്ടു ചിക്കൻ കറി വയ്ക്കുന്നതുമാതിരിയാണ്. അവർ പറയും ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മങ്ങൾപൊടി അങ്ങിനെ. ഇനി ഈ പറയുന്നമാതിരി എല്ലാം ചെയ്താലും ചിക്കൻ കറി ടേസ്റ്റ് ആവണമെന്നില്ല. അതുപോലെ തന്നെ വിത്തുകൾ മുളക്കുന്നതിനു ആവശ്യമായ എല്ലാം ശരിയായ രീതിയിൽ ഒത്തു വന്നാൽ മാത്രമേ വിത്തുകൾ മുളക്കുകയുള്ളു. വിത്തുമുളപ്പിക്കൽ ബാലികേറാമലയായി കരുതുന്നവർക്ക് തൈകൾ വാങ്ങാവുന്നതാണ്. തൈകൾ DTDC കൊറിയർ വഴിയാണ് അയക്കുന്നത്. ഒരു അടുക്കളത്തോട്ടത്തിലേക്കാവശ്യമായ 50 – 60 തൈകൾ അടങ്ങുന്ന ബോക്സ് വില കൊറിയർ ചാർജ് അടക്കം 300. ആവശ്യമുള്ളവർക്ക് ബന്ധപെടാം. Whatsapp 8289836567


വിത്ത് മുളപ്പിക്കൽ

നമ്മൾ ആദ്യമേ മനസിലാക്കേണ്ട കാര്യം ഇതാണ് ഓരോ ഇനം വിത്തും മുളപ്പിക്കേണ്ട രീതി വ്യത്യസ്താമാണ്. അതുപോലെ തന്നെ വിത്തുകൾ മുളക്കാനെടുക്കുന്ന സമയവും. ഉദാഹരണത്തിന്
സാദാരണ മുളക് വിത്തുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുളയ്ക്കും, അതേസമയം എരുവ് കൂടിയ ചിലയിനം മുളകുകൾക്ക് ഒരു മാസമോ അതിൽ കൂടുതലോ സമയമെടുക്കും. വെണ്ട നാലു ദിവസം കൊണ്ട് മുളക്കുമെങ്കിൽ മല്ലി മുളയ്ക്കാൻ രണ്ടാഴ്ചയോ അതിൽ കൂടുതലോ എടുക്കും. ചില വിത്തുകൾ കുതർത്തിയാൽ മുളക്കില്ല അതേ സമയം ചില വിത്തുകൾ നല്ല വണ്ണം കുതർത്തിയാലേ മുളക്കുകയുള്ളു. പാവൽ പോലുള്ള കട്ടിയുള്ള തോടുള്ള വിത്തുകൾ ഒരു നെയിൽ കട്ടർ ഉപയോഗിച്ച് ചെറിയ ഒരു കട്ട് (വിത്തിന്റെ ഉള്ളിലെ ബീജത്തിന് കേടുവരാതെ ശ്രദിക്കണം) ഉണ്ടാക്കിയാൽ എളുപ്പം മുളക്കുന്നതായിരിക്കും


വിത്തുകൾ മുളക്കാനെടുക്കുന്ന സമയം വിത്തുകളുടെ വൈവിധ്യം, വളരുന്ന പരിസ്ഥിതി താപനില തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എല്ലാ വിത്തുകളും ഒരു മിച്ചു മുളപ്പിക്കാതിരിക്കുക. വാങ്ങിയ വിത്തുകളിൽ ഓരോ ഇനത്തിൽ നിന്നും കുറച്ചു മാത്രം മുളപ്പിക്കാൻ ശ്രമിക്കുക. ഏതെങ്കിലും വിത്തുകൾ മുളച്ചില്ലെങ്കിൽ ബാക്കിയുള്ള വിത്തുകൾ വേറെ രീതിയിൽ മുളപ്പിക്കാൻ ശ്രമിക്കാവുന്നതാണ്

എന്തുകൊണ്ടാണ് എന്റെ വിത്തുകൾ മുളയ്ക്കാത്തത്?


ഗുണനിലവാരമില്ലാത്ത വിത്ത്

നനഞ്ഞതോ ചൂടുള്ളതോ ആയ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന വിത്ത് നന്നായി മുളയ്ക്കാൻ പോകുന്നില്ല, മാത്രമല്ല പഴയ വിത്തുകൾക്ക് അവയുടെ മുളക്കാനുള്ള കഴിവ് കുറയുകയും ചെയ്യും. നല്ല രീതിയിൽ സ്റ്റോർ ചെയ്ത വിത്തുകൾ ഒരു വര്ഷം വരെ ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും ഫ്രഷ് വിത്തുകൾ ആണെങ്കിൽ വിത്തുകൾ എളുപ്പം മുളക്കുകയും മുളക്കുന്ന വിത്തുകളുടെ ശതമാനം കൂടുതലുമായിരിക്കും.

പാകമാകാത്ത വിത്തുകൾ

ശരിയായ രീതിയിൽ മൂത്തു പാകമാകാത്ത വിത്തുകൾ മുളക്കണമെന്നില്ല. വിത്തുകൾക്കായി ആദ്യത്തെ വിളവും അവസാനത്തെ വിളവും എടുക്കാതിരിക്കുക. വിത്തുകൾ ശരിയായ രീതിയിൽ മൂത്തശേഷം മാത്രം വിത്തിനായി എടുക്കാൻ ശ്രമിക്കുക

വിത്തുകൾ തയ്യാറാക്കിയതിലുള്ള പാകപ്പിഴകൾ

നല്ല രീതിയിൽ പാകമായ വിത്തുകൾ തണലത്തു വച്ച് 4 – 7 ദിവസം ഉണക്കിയെടുക്കണം. സൂര്യപ്രകാശത്തിലുണക്കിയെടുത്താൽ വിത്തുകളുടെ മുളക്കാനുള്ള ശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ട്

വിത്തുകൾ പാകിയതിലുള്ള പാളിച്ച

വിത്തുകൾ അധികം താഴ്ത്തി പാകിയാൽ മുളക്കാൻ സാധ്യത കുറവാണു. വിത്തുകളുടെ അതെ കനത്തിലോ കൂടിയാൽ ഇരട്ടി കനത്തിലോ വിത്തുകളുടെ മുകളിൽ പോട്ടിങ് മിക്സ് ഇടുക. വിത്തുകൾ പാകിയതിനു ശേഷം അധികം പ്രസ് ചെയ്തു വിത്തുകൾ താഴ്ത്താതിരിക്കാൻ ശ്രദ്ധിക്കുക.

വിത്തുകൾ പാകാനുപയോഗിച്ച നടീൽ മിശ്രിതം

വിത്തുകൾ മുളപ്പിക്കാൻ പറമ്പിലെ മണ്ണ് ഉപയോഗിക്കാതിരിക്കുക. കട്ടി ആയ മണ്ണ്, മണ്ണിലെ കല്ലും കട്ടകളും മറ്റും വിത്തുകൾ നല്ല രീതിയിൽ മുളച്ചു വരുന്നതിനു ഒരു തടസം ആയേക്കാം. വിത്തുകൾ മുളപ്പിക്കുന്നതിനു വളരെ ലൂസായ ഒരു പോട്ടിങ് മിക്സ് തിരഞ്ഞെടുക്കുക. 70 ശതമാനം ചകിരിച്ചോർ 30 ശതമാനം ചാണകപ്പൊടിയോ / വെർമി കമ്പോസ്റ്റോ ചേർന്ന് മിശ്രിതം വിത്തുകൾ മുളപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്

വിത്തുകൾ പാകാൻ തിരഞ്ഞെടുത്ത സമയം

ഓരോ ഇനം വിത്തിനും മുളക്കുന്നതിനു താപനില ഒരു പ്രധാന ഘടകമാണ്. വിത്തുകൾ പാകുമ്പോൾ ഓരോ സ്ഥലത്തിന്റെയും കാലാവസ്ഥക്കനുസരിച്ചു കൃഷി കലണ്ടർ പ്രകാരം ശരിയായ സമയത്തു നടുന്നത് വിത്തുകൾ എളുപ്പം മുളക്കാൻ സഹായിക്കുമെന്നുമാത്രമല്ല കൂടുതൽ വിളവും ലഭിക്കുന്നതായിരിക്കും

ശരിയല്ലാത്ത ജലസേചനം

വിത്തുകൾക്ക് ശരിയായ രീതിയിൽ നനവ് കിട്ടിയില്ലെങ്കിൽ അവ ഉണങ്ങി നശിച്ചു പോകും. ഇനി വെള്ളം കൂടിയാലോ അവ ചീഞ്ഞു നശിച്ചു പോകും. വിത്തുകൾ പാകിയതിനു ശേഷം മിതമായ രീതിയിൽ രാവിലെയും വൈകിട്ടും ഒരു സ്പ്രേയർ ഉപയോഗിച്ച് നനയ്ക്കാൻ ശ്രമിക്കുക. വിത്തുകൾ തണലത്തു വച്ച് മുളപ്പിക്കാൻ ശ്രമിക്കുക

വൃത്തിയില്ലാത്ത അല്ലെങ്കിൽ അണുവിമുക്തമല്ലാത്ത സീഡ് ട്രേ

വിത്തുകൾ മുളപ്പിക്കാൻ ഫ്രഷ് സീഡ് ട്രേ ഉപയോഗിക്കാൻ ശ്രമിക്കുക. ഇനി ഇപ്പൊ പഴയ സീഡ് ട്രേ ആണ് ഉപയോഗിക്കുന്നതെങ്കിൽ നല്ല രീതിയിൽ ക്ലീൻ ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക. വൃത്തിയില്ലാത്ത സീഡ് ട്രേ ഉപയോഗിച്ച് വിത്തുകൾ മുളപ്പിച്ചാൽ വിത്തുകൾ മുളച്ചു വന്നാലും ഫങ്സ് ബാധമൂലം നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.


കീടങ്ങൾ /പക്ഷികൾ / ഏലി / പെരുച്ചാഴി

തുറസായ സ്ഥലത്തു വിത്തുകൾ പാകിയാൽ കീടങ്ങൾ /പക്ഷികൾ / ഏലി / പെരുച്ചാഴി മുതലായവ വിത്തുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ചീര വിത്തുകൾ ഉറൂബ് എടുത്തു കൊണ്ടുപോകാൻ സാധ്യത കൂടുതലാണ്. ചീര വിത്തിന്ടെ കൂടെ കുറച്ചു റവ മിക്സ് ചെയ്തു പാകുന്നത് നല്ലതാണു

സൂര്യപ്രകാശം

വിത്തുകൾ മുളക്കുവാൻ സൂര്യപ്രകാശം ആവശ്യമില്ല. വിത്തുകൾ മുളച്ചു കഴിഞ്ഞാൽ സൂര്യപ്രകാശം ആവശ്യമാണ്. മുളച്ചു വരുന്ന വിത്തുകളെ മിതമായ രീതിയിൽ സൂര്യപ്രക്ഷത്തിൽ വയ്ക്കുക ആദ്യത്തെ ദിവസം ഒരു മണിക്കൂർ രണ്ടാം ദിവസം രണ്ടു മണിക്കൂർ മൂന്നാം ദിവസം മൂന്ന് മണിക്കൂർ അങ്ങനെ
പോട്ടിങ് മിക്സിൽ മുളക്കാത്ത വിത്തുകൾക്ക് ഒരു ടിഷ്യു പേപ്പർ വിത്തുമുളപ്പിക്കൽ പരീക്ഷണമാവാം


ഒരു ടിഷ്യു പേപ്പർ എടുത്തു അതിൽ വിത്തുകൾ നിരത്തി വയ്ക്കുക. എന്നിട്ടു ടിഷ്യു പേപ്പർ മടക്കുക. ടിഷ്യു പേപ്പറിന് മുകളിൽ മിതമായി വെള്ളം സ്പ്രൈ ചെയ്യുക ഇനി ഈ ടിഷ്യു പേപ്പർ ഒരു സുതാര്യമായ പരന്ന പ്ലാസ്റ്റിക് കണ്ടൈനറിലോ സിപ് ലോക്ക് ബാഗിലോ അടച്ചു വയ്ക്കുക. ദിവസവും വെള്ളം സ്പ്രൈ ചെയ്യേണ്ട ആവശ്യമില്ല ടിഷ്യു പേപ്പർ ഡ്രൈ ആയാൽ മാത്രമെ വെള്ളം സ്പ്രൈ ചെയ്യാവു


പിന്നെ എല്ലാവരും മനസിലാക്കേണ്ട ഒരു നഗ്ന സത്യം എല്ലാവിത്തുകളും എല്ലാവര്ക്കും എല്ലായിടത്തും മുളക്കണമെന്നില്ല. എല്ലാം ഒരു പരീക്ഷണങ്ങളാണ് തോറ്റു പിന്മാറാതെ വിജയം കണ്ടെത്തുന്നതുവരെ പരീക്ഷണങ്ങൾ തുടർന്നകൊണ്ടേയിരിക്കുക. ഈ വിത്ത് മുളപ്പിക്കലും കൃഷിയുമൊക്കെ അത്ര എളുപ്പമായിരുന്നേൽ നമ്മുടെ വീട്ടിലേക്കു പച്ചക്കറികൾ വാങ്ങുവാൻ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരില്ലായിരുന്നല്ലോ. അനുഭവം ഗുരു. അനുഭവങ്ങൾ നിങ്ങളെ കൃഷിയുടെ ട്രിക്സ് ആൻഡ് ഹാക്സ് പഠിപ്പിക്കട്ടെ
.


                                                                   
For assistance Whatsapp 8289836567 or Mail  info@vithubank.com 

2 thoughts on “seed germination tips

  1. It will be very convenient for people like me(a doctor by profession) to get the seedlings at home.Plse arrange the courier to supply the seedlings at home.DTDC is supplying other items at our doorstep

    1. You can order seedlings from our seedling store

      http://seedlings.vithubank.com/

Leave a Reply